കിനാലൂരില്‍ എയിംസ് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും ധാരണയുണ്ടോയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കിനാലൂര്‍ ചില ആളുകളുടെ താല്‍പര്യ പ്രകാരം നടക്കുന്ന ചര്‍ച്ച മാത്രമാണ്. എയിംസ് കോഴിക്കോട് വന്നാല്‍ സന്തോഷമെന്നും കേരളത്തില്‍ വരണമെന്നാണ് ബിജെപി നിലപാടെന്നും എം.ടി രമേശ് മനേരമ ന്യൂസിനോട് പറഞ്ഞു. 'കിനാവാകുമോ കിനാലൂര്‍' എന്ന മനോരമ ന്യൂസ് ക്യാംപയിനിലാണ് എം ടി രമേശിന്‍റെ പ്രതികരണം.
കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും നിലനില്‍ക്കെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം. കിനാലൂരില്‍ എയിംസ് വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പിന്നെ സംസ്ഥാനം എന്തിനാണ് പ്രചരണം നടത്തുന്നതെന്ന് എംടി രമേശ് ചോദിച്ചു.
എയിംസ് കോഴിക്കോട് വന്നാല്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് പറഞ്ഞ എം ടി രമേശ് കേരളത്തില്‍ എയിംസ് വരണമെന്നതാണ് ബിജെപി നിലപാടെന്നും വ്യക്തമാക്കി. എയിംസിനായി കിനാലൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഇറക്കിയതോടെ വര്‍ഷങ്ങളായി ഇവിടുത്തുക്കാര്‍ക്ക് ഭൂമി ക്രയ വിക്രയം ചെയ്യാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.