ആഘോഷ നിറവിൽ മാതാ അമൃതാനന്ദമയിയുടെ 72 പിറന്നാൾ ആഘോഷം. ബിജെപി അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ. പി. നദ്ധയടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസ അർപ്പിക്കാനെത്തി.യുദ്ധം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സമാധാനം ഉണ്ടാകണമെന്ന് പിറന്നാൾ സന്ദേശമായി അമ്മ പറഞ്ഞു
ഒരു ലോകം ഒരു ഹൃദയമെന്ന സന്ദേശമാണ് മാതാ അമൃതാനന്ദമയി എഴുപത്തിരണ്ടാം പിറന്നാളിന് നൽകുന്നത്. ആത്മീയ പ്രവർത്തനം മനുഷ്യ സേവനത്തിനുള്ളതാണെന്ന് തെളിയിച്ച മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ഇത്തവണയും സേവന പ്രവർത്തനങ്ങൾക്ക് തന്നെയെന്നു വ്യക്തമാക്കി. ലോകസമാധാനത്തിനായി ഒരുമിച്ച് പ്രാർത്ഥിക്കണമെന്ന് മാതാ അമൃതാനന്ദമയി പിറന്നാൾ സന്ദേശത്തിൽ പറഞ്ഞു
രാവിലെ മുതൽക്ക് തന്നെ അമ്മയ്ക്ക് ആശംസകൾ അർപ്പിക്കാൻ ഭക്തരുടെ അണമുറിയാത്ത ഒഴുക്കായിരുന്നു കൊല്ലം വള്ളിക്കാവിലെ അമൃത പുരിയിലേക്ക്. ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നദ്ധ, സുരേഷ് ഗോപി, ജോർജ് കുര്യൻ, കെ. സി. വേണുഗോപാൽ എം. പി, ശശിതരൂർ, വെള്ളാപ്പള്ളി നടേശൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിരവധി പേർ ആശംസ അർപ്പിക്കാനെത്തി