മലപ്പുറം തിരൂരങ്ങാടി ദേശീയപാതയിൽ വലിയപറമ്പില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍ (24), ഷാഹുല്‍ ഹമീദ് എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കുളപ്പുറം ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.