ആലപ്പുഴ തോട്ടപ്പള്ളി ബീച്ച് ഫെസ്റ്റിന് വേണ്ടി ഇന്ന് തൊഴിലുറപ്പ് ജോലി വേണ്ടെന്ന് നിർദ്ദേശം. പുറക്കാട് പഞ്ചായത്തിലാണ് തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയത്. ജോലി മാറ്റി വച്ച് സാംസ്കാരിക ജാഥയ്ക്ക് തൊഴിലുറപ്പ് തൊഴിലാളികൾ എത്തണമെന്നാണ് തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലെ നിർദേശം. മാറ്റി വച്ച ജോലി ഞായറാഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ജാഥയ്ക്ക് എത്താത്തവർക്ക് ഞായറാഴ്ച തൊഴിൽ നൽകില്ലെന്ന ഭീഷണിയും വാട്സാപ് സന്ദേശത്തിലുണ്ട്. പഞ്ചായത്തിന്റെ തീരുമാനം അറിയിക്കുന്നതായുള്ള സിപിഎം പഞ്ചായത്ത് അംഗത്തിന്റെ സന്ദേശം ആണ് പുറത്ത് വന്നത്. മന്ത്രി സജി ചെറിയാനാണ് അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന തോട്ടപ്പള്ളി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്.