ചട്ടലംഘനം ഒഴിവാക്കാൻ അസാധാരണ നീക്കവുമായി കേരള വി.സി ഡോ. മോഹനൻ കുന്നുമ്മൽ. നവംബറിൽ തീരുമാനിച്ചിരുന്ന സെനറ്റ് യോഗത്തിന് മുന്‍പേ പെട്ടെന്ന് സ്പെഷൽ സെനറ്റ് വിളിച്ചു. ഒക്ടോബർ നാലിനാണ് സ്പെഷ്യൽ സെനറ്റ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിലെ ഒരേ ഒരു അജണ്ട ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ്. നവംബർ ഒന്നിന് ആണ് സെനറ്റ് യോഗം വി.സി തീരുമാനിച്ചത്. ഇത് ഗവർണർക്ക് പങ്കെടുക്കാൻ ഉള്ള സൗകര്യം കൂടി കണക്കിലെടുത്തണെന്നാണ് സൂചന. ഇതോടെ നാലുമാസത്തിലൊരിക്കൽ യോഗം വിളിക്കണം എന്ന് ചട്ടം വിസി പാലിച്ചില്ല എന്ന വിമർശനം ഉയർന്നിരുന്നു. ഭാവിയിൽ ഉണ്ടാകാനിടയുള്ള നിയമക്കുരുക്ക് മറികടക്കാൻ വേണ്ടിയാണ് വിസിയുടെ അസാധാരണ നീക്കം എന്ന് വിലയിരുത്തപ്പെടുന്നു.