തിരുവനന്തപുരത്ത് അങ്കണവാടി ടീച്ചര്‍ കുഞ്ഞിന്റെ മുഖത്തടിച്ചു. രണ്ടേമുക്കാല്‍ വയസ്സുള്ള കുഞ്ഞിനോടാണ് ക്രൂരത. കുഞ്ഞിന്റെ മുഖത്ത് മര്‍ദനമേറ്റ പാടുകള്‍. മൊട്ടമൂട് അങ്കണവാടി ടീച്ചര്‍ പുഷ്പകലയ്ക്കെതിരെയാണ് പരാതി. ഇന്നലെ വൈകുന്നേരം കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് മുഖത്ത് പാട് കണ്ടത്. കുട്ടി തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.