മലപ്പുറം അരീക്കോടിനടുത്ത് വടശ്ശേരിയിൽ യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. വടശ്ശേരിയിൽ കോട്ടേഴ്സിൽ താമസിക്കുന്ന രേഖ (38)ആണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് നിലയിൽ ഭർത്താവ് വിപിൻ ദാസിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടക്കയം സ്വദേശിയാണ് ഭര്‍ത്താവ് വിപിൻദാസ്.

എട്ടു വയസുകാരനായ മകന്‍ മാത്രമാണ് ആക്രമിക്കിബോള്‍ സ്ഥലത്തുണ്ടായിരുന്നത്. ക്വാര്‍ട്ടേഴ്സ് ഉടമയും നാട്ടുകാരും വീടിനകത്ത് പരിശോധിച്ചപ്പോള്‍ സ്വയം മുറിവേല്‍പ്പിച്ച നിലയിലാണ് വിപിന്‍ദാസിനെ കണ്ടെത്തിയത്. കഴുത്തിന്‍റേയും കൈകളുടേയും ഞരമ്പുകള്‍ അറ്റ നിലയിലാണ്. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് വിപിന്‍ദാസ്.

സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതന്നാണ് പ്രാഥമിക വിവരം. നാലു മക്കളുണ്ട്. ഒരു കേസില്‍ രണ്ടു മാസം മുന്‍പാണ് വിപിന്‍ ദാസ് ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയത്. ഒാടക്കയം സ്വദേശികളായ വിപിന്‍ദാസും കുടുംബവും കുറച്ചു കാലമായി വടശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു.

ENGLISH SUMMARY:

A tragic incident was reported from Vadassery near Areekode, Malappuram, where a 38-year-old woman named Rekha was brutally hacked to death by her husband. The accused, Vipin Das from Ootakkayam, inflicted self-injuries after the crime and was admitted to Manjeri Medical College Hospital. The shocking murder has left the local community in grief and fear. Police have begun investigations into the case, focusing on the circumstances that led to the crime and the couple’s background.