ക്രമസമാധാന പാലനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും ദിനംതോറും അക്രമങ്ങള്‍ നിറയുന്ന നാടായി മാറിയിരിക്കുന്നു നമ്മുടെ കൊച്ചു കേരളം. ഒരുമയോടെ ഒന്നിച്ചു കഴിഞ്ഞിരുന്നവര്‍ മുതല്‍ അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയ എല്ലാ സ്നേഹബന്ധങ്ങള്‍ക്കിടയിലേക്കും ചോര ചിന്തുന്ന കാലം. സ്നേഹത്തിനും സാഹോദര്യത്തിനും മുകളില്‍ അഹംഭാവവും, രാഷ്ട്രീയവും , ലഹരിയും ഒക്കെ വാഴുന്ന കറുത്ത ദിനങ്ങള്‍. വിദ്വേഷം തോന്നിയാല്‍ അടിച്ചമര്‍ത്തുകയെന്ന് മാത്രം ചിന്ത...നിയമത്തിനെ തെല്ലും ഭയമില്ലാതെ വളര്‍ന്നുവരുന്ന പുതു തലമുറ...ഇവയൊക്കെ ഒരു മറയുമില്ലാതെ അരങ്ങുവാഴുന്ന നേര്‍ക്കാഴ്ചകള്‍. വിഡിയോ കാണാം.