സൗരോര്‍ജ ഉല്‍പാദകര്‍ വൈദ്യുതി ബോര്‍ഡിന് ഫിക്സഡ് ചാര്‍ജ് നല്‍കണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്. നെറ്റ് മീറ്ററിങ് സംവിധാനത്തില്‍ സൗരോര്‍ജ ഉല്‍പ്പാദകരില്‍ നിന്ന് സ്ഥിര നിരക്ക് ഈടാക്കുന്നതില്‍ തടസ്സമില്ലെന്ന ഉത്തരവ് സോളര്‍ ഉല്‍പാദകര്‍ക്ക് വന്‍തിരിച്ചടിയാണ്. ഉത്തരവിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. രണ്ടുരീതിയില്‍ നിരക്ക് നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു. സോളര്‍ ഉല്‍പാദകന്‍റെ വൈദ്യതി ഉപഭോഗത്തിന്‍റെ നിരക്ക് കണക്കുകൂട്ടി നല്‍കാം. അല്ലെങ്കില്‍ കണക്ടഡ് ലോഡ് കിലോവാട്ടിന് 47 രൂപ നിരക്കില്‍ നല്‍കാം. ജിഎസ്ടികൂടി ചേര്‍ക്കുമ്പോള്‍ 52 രൂപ വരും. സോളര്‍ ഉല്‍പാദകന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കമ്മിഷന്‍ ഉത്തരവിട്ടത്.