മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാനുള്ള ഉത്തരവ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിക്കും. ഉപാധികളോടെ ആയിരിക്കും അനുമതി. പുതുക്കിയ തുകയാണോ പിരിക്കുക എന്ന കാര്യവും ഉത്തരവിൽ ഉണ്ടാകും. പാതയിലെ അറ്റകുറ്റപ്പണി പൂർത്തിയായെന്ന് ജില്ലാ കലക്ടർ അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്മെൻറ് സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോൾ പിരിവ് ഇന്നുമുതൽ പുനരാരംഭിക്കുമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.