ശമ്പള വർധന ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്നും നാളെയും പ്രതിഷേധിക്കുന്നു. മെഡിക്കൽ കോളജുകളിൽ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഇന്ന് കരിദിനമായും ആചരിക്കുന്നു. മെഡിക്കൽ കോളജുകളിൽ ധർണയും DME ഓഫീസിലേക്ക് മാർച്ചും നടത്തും.
അധ്യാപകരുടെ കുറവ് പരിഹരിക്കുക , ശമ്പള ആനുകൂല്യങ്ങളിലെ അപാകതകൾ പരിഹരിക്കുക, അധിക തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ OP സേവനങ്ങൾ നിർത്തിവെക്കുമെന്നും മുന്നറിയിപ്പുണ്ട്.