പുതിയ ജി.എസ്.ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മരുന്നുകളുടെ വിലയില്‍ വലിയ കുറവുണ്ടാകും. മാരക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കാണ് ഏറ്റവും ആശ്വാസം ലഭിക്കുക. അര്‍ബുദത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പെടേ 36 മരുന്നുകള്‍ക്ക് നികുതി പൂര്‍ണമായും ഒഴിവാകും. ബാക്കി മുരുന്നുകള്‍ക്കുള്ള നികുതി 5 ശതമാനമായി കുറയും.
ഇതുപോലെ പതിനായിരങ്ങള്‍ ചിലവഴിച്ച് വാങ്ങേണ്ട അനവധി മരുന്നുകള്‍ക്കാണ് ജി.എസ്.ടി പൂര്‍ണമായും ഒഴിവാക്കപ്പെടുന്നത്. അതിലൂടെ വരുന്ന വില മാറ്റം ആയിരമോ രണ്ടിയരമോ അല്ല. ഇരുപത്തി അയ്യായിരം രൂപ വരെ ഇളവ് ലഭിക്കുന്ന മരുന്നുകളുണ്ട്.
പൂര്‍ണമായും നികുതി ഒഴിവാക്കപ്പെടുന്ന 36 മരുന്നുകള്‍ക്ക് പുറമേയുള്ള ബാക്കിയെല്ലാ മരുന്നുകളുടെയും ജി.എസ്.ടി 5 ശതമാനമായി നിജപ്പെടുത്തുക വഴിയും വലിയ തുക സാധാരണ ജനങ്ങള്‍ക്ക് സേവ് ചെയ്യാനാകും. ആരോഗ്യ പരിപാലനത്തിന് സ്വന്തം പോക്കറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്കേരളം. അതിനാല്‍ മരുന്നുകളുടെ വിലയിലുണ്ടാകുന്ന മാറ്റം ഏറ്റവും ആശ്വാസം പകരുക മലയളികള്‍ക്കായിരിക്കും.