mubark-bus

TOPICS COVERED

‘നോക്കി നില്‍ക്കാതെ വണ്ടി എടുക്കടാ’ ഷിനുവേ എന്ന് മുബാറക്ക് ബസിലെ കണ്ടക്ടര്‍ രാജേഷ് പറഞ്ഞതോടെ കുമളി–ഏലപ്പാറ കെഎല്‍ 40 B2797, ഹൈറേഞ്ചിന്‍റെ ആ നീല ബസ് ഫസ്റ്റ് ഗിയറില്‍ നിന്ന് സ്പീഡിന്‍റെ ഗിയര്‍ ചക്രങ്ങള്‍ മാറ്റി പാഞ്ഞു, ആ യാത്ര സ്ഥിരം ലക്ഷ്യസ്ഥാനത്തേയ്ക്ക് ആയിരുന്നില്ല, കുമളി സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കായിരുന്നു.

യാത്രക്കാര്‍ പ്രാര്‍ത്ഥനയോടെ ആ ബസിനുള്ളില്‍ ഇരുന്നു. ഇടുങ്ങിയ, ഒരു കാര്‍ കഷ്ടിച്ച് പോകാവുന്ന ആ പോക്കറ്റ് റോഡിലൂടെ ഷിനുവിന്‍റെ വളയം തിരിഞ്ഞപ്പോള്‍ ഫിറ്റ്സ് വന്ന് വിറച്ച് വിറങ്ങലിച്ച് ഒരു മനുഷ്യന്‍ ആ ബസിനുള്ളില്‍ ഉണ്ടായിരുന്നു. കുട്ടിക്കാനം സ്വദേശി വിശാഖിനാണ് ബസിനുള്ളില്‍ വച്ച് പെട്ടന്ന് ദേഹ അസ്വസ്ഥത അനുഭവപ്പെട്ടത്, ക്ഷീണിച്ച് ഇരുന്ന അദ്ദേഹത്തിന് വെള്ളവുമായി രാജേഷ് എത്തിയെങ്കിലും പെട്ടന്ന് ഫിറ്റ്സ് വന്ന് വിറച്ച് വിറങ്ങലിച്ച് ആ മനുഷ്യന്‍ വീഴുകയായിരുന്നു.

ഉടന്‍ തന്നെ തേക്കടി കവല വരെ പോയ ബസ് തിരിച്ചെടുത്ത് ആശുപത്രിയിലേയ്ക്ക് പായുകയായിരുന്നു. കൃത്യ സമയത്ത് വിശാഖിനെ ആശുപത്രിയില്‍ എത്തിക്കാനായത് കൊണ്ട് ജീവന്‍ രക്ഷിക്കാനായി. ട്രിപ്പ് മുടങ്ങുമോ എന്ന ചിന്തയ്ക്ക് അപ്പുറം ബസിനുള്ളിലെ ജീവന്‍ മാത്രമായിരുന്നു ആ ഡ്രൈവറിന്‍റെയും കണ്ടക്ടറുടെയും ചിന്ത, അവസരോചിതമായ ആ ഇടപെടല്‍ രക്ഷിച്ചതാകട്ടെ ആ ജീവനും.

ENGLISH SUMMARY:

Keralanews report on a bus conductor and driver saving a life. The duo showed incredible compassion by rushing a passenger to the hospital, ensuring his survival.