എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെച്ച അജിന്‍ ഏലിയാസും ആവണി കൃഷ്ണയും ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഇരുവരും ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങി. ഹൃദയങ്ങള്‍ ദാനം ചെയ്ത ഐസക് ജോര്‍ജ്ജിന്റെയും ബില്‍ജിത്ത് ബിജുവിന്റെയും കുടുംബത്തിന് നന്ദി പറയുകയാണ് ബന്ധുക്കൾ.
48 മണിക്കൂറിനിടെ ലിസി ആശുപത്രിയിൽ നടന്നത് രണ്ട് ഹൃദയമാറ്റ ശസ്ത്രക്രിയകൾ. ഐസക് ജോർജിൽ നിന്ന് അജിനും ബിൽജിത്തിൽ നിന്ന് ആവണിക്കും പുതുജീവൻ കിട്ടി. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമായതിനാൽ, രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരെയും മുറിയിലേക്ക് മാറ്റും.
സംസ്ഥാനത്ത് മന്ദഗതിയിൽ ആയ അവയവ ദാനം ഊര്‍ജിതമായി നടക്കാൻ ഈ ശസ്ത്രക്രിയകള്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ ഡോ.ജോസ് ചാക്കോ പെരിയപ്പുറം. ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ഡോ. ജോസ് ചാക്കോ പെരിയപുറത്തിനും മെഡിക്കല്‍ സംഘത്തിനും ലിസി ആശുപത്രി മാനേജ്മെന്റ് ആദരമർപ്പിച്ചു.