കോണ്‍ഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍.എം.വിജയന്‍റെ മരുമകള്‍ പത്മജ. പണയത്തിലായ ബത്തേരിയിലെ വീടിന്‍റെ ആധാരം ഈമാസം മുപ്പതിനകം എടുത്തുനല്‍കണം. ഇല്ലെങ്കില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ ഡിസിസി ആസ്ഥാനത്ത് നിരാഹാരം തുടങ്ങുമെന്ന് പത്മജ മുന്നറിയിപ്പ് നല്‍കി.