മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി. വ്യാഴാഴ്ച വരെയാണ് ഇടക്കാല ഉത്തരവ്  നീട്ടിയത്. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. ജനങ്ങളെ പരീക്ഷിക്കരുതെന്നും ഹര്‍ജിക്കാര്‍ക്ക് പരാതികള്‍ നിരീക്ഷണസമിതിയോട് പറയാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ എന്തെല്ലാം പ്രശ്നമാണ് പരിഹരിച്ചതെന്ന്  വ്യക്തമാക്കണമെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഗതാഗത യോഗ്യമല്ലാത്ത പാതയില്‍ എങ്ങനെ ടോള്‍ പിരിക്കാനാകുമെന്ന് ദേശീയപാത അതോറിറ്റിയോട്  സുപ്രീംകോടതിയും നേരത്തെ ചോദ്യമുയര്‍ത്തിയിരുന്നു. ഗതാഗതകുരുക്കില്‍ കുടുങ്ങിക്കിടക്കുന്നതിന് യാത്രക്കാര്‍ക്കാണ് പണം നല്‍കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു. ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി നടപടി കാരണം 10 ദിവസത്തിനുള്ളില്‍ ആറുകോടി രൂപയാണ് നഷ്ടം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയപാത അതോറിറ്റി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്. 

ENGLISH SUMMARY:

Toll collection in Kerala remains a contentious issue. The Kerala High Court has extended its order against toll collection on the Mannuthy-Edappally National Highway until Thursday, aiming to protect public interests.