മർദ്ദിച്ചുവെന്ന് മുൻ എസ്.എഫ്.ഐ നേതാവടക്കം നിരവധി പേരുടെ പരാതികൾ നിലനിൽക്കെ, ആലപ്പുഴ ഡിവൈഎസ്പി എം.ആർ. മധു ബാബുവിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രശംസാപത്രം. കുറുവാ സംഘത്തെ പിടികൂടി കേരളത്തിൽ എത്തിക്കാൻ പ്രവർത്തിച്ചതിനാണ് മധുബാബുവിന് പ്രശംസ.
അന്വേഷണ സംഘത്തിലെ 18 പൊലീസ് ഉദ്യോഗസ്ഥർക്കാണ് അംഗീകാരം ലഭിച്ചത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകി. അന്വേഷണത്തിന് മേൽനോട്ടം വഹിച്ചതിനാണ് ഡിവൈഎസ്പി എം.ആർ. മധുബാബു, മണ്ണഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫ് എന്നിവർക്ക് പ്രശംസാപത്രം.