പെരിന്തൽമണ്ണ ടൗണിനടുത്ത് മണ്ണാർമലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പുലിയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറാതെ കടന്നുപോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ഈ ഭാഗത്ത് പുലിയെ പലതവണ കണ്ടിട്ടും പിടികൂടാൻ കഴിയാത്തതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധമുണ്ട്. റോഡ് മുറിച്ചു കടന്നുപോകുന്ന പുലിയെ ബൈക്ക് യാത്രികർ പലപ്പോഴും നേരിട്ട് കണ്ടിട്ടുണ്ട്. നഗരത്തോട് ചേർന്ന ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം തുടരുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. മനുഷ്യരെ ആക്രമിക്കുമോ എന്ന ഭയവും നാട്ടുകാർക്കുണ്ട്.

ENGLISH SUMMARY:

Perinthalmanna tiger sightings are causing concern among residents in Mannarmala near Perinthalmanna town. Locals are demanding action from the forest department to capture the tiger and ensure their safety.