കാലാവസ്ഥ വ്യതിയാനമാണ് അമീബയുടെ സാന്നിധ്യം ഇത്രയധികം കൂടാന്‍ കാരണമായതെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തല്‍. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രോഗികള്‍ കൂടുതലുള്ള പ്രദേശത്തെ മണ്ണ് അടക്കം പഠനവിധേയമാക്കണമെന്നും ജലസ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
രണ്ടുവര്‍ഷത്തിനിടെയാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം ഇത്രയധികം കൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് രോഗികളേറെയും. കാലാസ്ഥവ്യതിയാനത്തിന്‍റെ ഭാഗമായി വെള്ളത്തിലെ താപനില ഉയരുന്നതാണ് അമീബകളുടെ സാന്നിധ്യം കൂടുതലാവാന്‍ കാരണമെന്നാണ് വിദഗദ്ധാഭിപ്രായം.
ബാക്ടീരിയയാണ് ഭക്ഷണമെന്നിരിക്കെ ഇ–കോളി ബാക്ടീരിയയുള്ള വെള്ളത്തില്‍ അമീബയുടെ സാന്നിധ്യം കൂടുതലായിരിക്കും. കിണറുകളും മാലിന്യടാങ്കുകളും തമ്മിലുള്ള അകലം കുറയുന്നതും അമീബയുടെതോത് കൂടാന്‍ കാരണമായിട്ടുണ്ട്. മഴക്കാലത്ത് പാറകളില്‍ ഖനനം നടക്കുന്നതിലൂടെ മണ്ണിലെ ഇരുമ്പിന്‍റെ അംശം വെള്ളത്തിലെത്തുന്നതും അമീബയ്ക്ക് വളരാന്‍ സഹായകരമാകും ലോകത്ത് വളരെ വിരളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗം കേരളത്തില്‍ മാത്രം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സമഗ്രമായ പഠനമാണ് ഇക്കാര്യത്തില്‍ ഇനി വേണ്ടത്