രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ നേപ്പാളിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും. നേപ്പാൾ രാഷ്ട്രപതിയുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. രാത്രി 8.30-ന് സത്യപ്രതിജ്ഞ നടക്കും.
പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ പാർലമെന്റ് പിരിച്ചുവിടും. രാഷ്ട്രീയ കലാപങ്ങൾ കാരണം രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നതിനാൽ, സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.