സംസ്ഥാനത്ത് വീണ്ടും വെളിച്ചെണ്ണ വിലയില്‍ വര്‍ധന. ഓണക്കാലത്ത് കിലോയ്ക്ക് 390 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക്  ഇപ്പോള്‍ 420 രൂപയാണ് വില. തമിഴ്നാട്ടില്‍ നിന്നുള്ള കൊപ്ര വരവ് കുറഞ്ഞതാണ് വീണ്ടും വില ഉയരാനുള്ള കാരണം.

ഓണക്കാലത്ത് വില വര്‍ധനവ് തടയാന്‍  സര്‍ക്കാര്‍ കാര്യക്ഷമമായി  ഇടപെട്ടതോടെയാണ് കുതിച്ചുയര്‍ന്ന വെളിച്ചെണ്ണ വിലയ്ക്ക് കുറവുണ്ടായത്.  കിലോയ്ക്ക് 450 രൂപയായിരുന്ന വെളിച്ചെണ്ണ വില ഓണക്കാലത്ത് 390 രൂപയ്ക്ക് ലഭിച്ചു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വെളിച്ചെണ്ണ വില ഉയരുകയാണ്. കൊപ്രയ്ക്ക് 35 രൂപ വര്‍ധിച്ച് 420 രൂപയാണ് ഒരുകിലോ വെളിച്ചെണ്ണയുടെ ഇന്നത്തെ വിപണി വില.

നവരാത്രി, ദീപാവലി  ആഘോഷങ്ങളെ മുന്‍നിര്‍ത്തി തമിഴ്നാട്ടില്‍  കൊപ്ര സ്റ്റോക്ക് ചെയ്യാന്‍  ആരംഭിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലേക്കുള്ള കൊപ്രയുടെ കയറ്റുമതി ഭാഗികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

വില ഇനിയും ഉയര്‍ന്നാല്‍ കച്ചവടത്തെ സാരമായി ബാധിക്കുമെന്നതാണ് ആശങ്ക. തമിഴ്നാട്ടിലെ കൊപ്ര സംഭരണത്തിനെതിരെ  നടപടിയെടുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ENGLISH SUMMARY:

Once again, the price of coconut oil has risen in the state. During the Onam season, coconut oil was priced at ₹390 per kg, but now it has reached ₹420 per kg. The main reason for this increase is the reduced supply of copra from Tamil Nadu. During Onam, the government intervened effectively to control the surge, bringing down the coconut oil price from ₹450 to ₹390 per kg. However, after a short break, the price is rising again. With an increase of ₹35 for copra, the current market price of coconut oil stands at ₹420 per kg.