എം.കെ.സാനു ഫൗണ്ടേഷന്‍റെ എം.കെ.സാനു ഗുരുപ്രസാദ പുരസ്‌കാരം കൊച്ചി ചാവറ കൾച്ചറൽ സെന്‍ററിൽ എൻ.എസ്.മാധവന് സമ്മാനിച്ചു. സാനു മാഷിന്‍റെ കൈപ്പടയിലെഴുതിയ മൊമെന്‍റോയും ഇരുപത്തയ്യായിരം രൂപയുമാണ് പുരസ്‌കാരം. മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസും എഴുത്തുകാരി കെ.ആർ.മീരയും പ്രഭാഷണം നടത്തി. ചാവറ കൾച്ചറൽ സെന്‍റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ്, ചെയർമാൻ പ്രൊഫ.എം.തോമസ് മാത്യു, എം.കെ.സാനു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി.ജെ.ചെറിയാൻ എന്നിവരും പുരസ്കാര ദാനച്ചടങ്ങിൽ പങ്കെടുത്തു.