കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍പോയി മടങ്ങും വഴി ട്രെയിനില്‍ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരിലെ UDF സ്ഥാനാര്‍ഥിയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 3.30ന് തെങ്കാശിയില്‍ എത്തിയപ്പോഴാണ് ട്രെയിനില്‍വച്ച് ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനുരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. കേരളകോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിന്‍സ് ലൂക്കോസ്. കോട്ടയം പെരുമ്പയിക്കാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പമാണ് വേളാങ്കണ്ണിയിലേക്ക് പോയിരുന്നത്. കോട്ടയം ബാറിലെ അഭിഭാഷകന്‍ കൂടിയാണ് പ്രിന്‍സ്. പാര്‍ട്ടിയിലും പൊതുപ്രവര്‍ത്തനരംഗത്തും സജീവമായി ഇടപെടുന്ന പ്രിന്‍സ് ഏവര്‍ക്കും പ്രിയങ്കരനായ നേതാവ് കൂടിയായിരുന്നു.