പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഓരോ സംഘത്തിനും 3 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. പുലിക്കളിയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ പുലിക്കളിക്ക് കേന്ദ്രത്തിൽ ധനസഹായം ലഭിക്കുന്നു.ടൂറിസം മന്ത്രാലയത്തിന്റെ DPPH സ്കീമിൽ ഉൾപ്പെടുത്തി ഓരോ സംഘങ്ങൾക്കും 3 ലക്ഷം രൂപ വീതമാണ് അനുവദിച്ചതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു.
പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് തന്റെ വക ഓണസമ്മാനമാണിതെന്നാണ് സുരേഷ് ഗോപി കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. കൂടാതെ തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ, പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യുമെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.