pulikali-maholsavam

തൃശൂരിൽ മറ്റന്നാൾ പുലിക്കളി. കലക്ടർ അർജുൻ പാണ്ഡ്യൻ തിങ്കളാഴ്ച ഉച്ചക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. 400ലേറെ പുലികൾ നഗരത്തെ ആവേശത്തിൽ ആക്കാൻ ഇക്കൊല്ലം ഇറങ്ങും.

സെപ്റ്റംബർ 8 തിങ്കളാഴ്ച ഉച്ചകഴിഞ്ഞാൽ തൃശൂർ നഗരം പുലികളാൽ നിറയും, ദേശങ്ങളിൽ പെയിൻ്റരയ്ക്കൽ തുടങ്ങി, ടാബ്ലോ നിർമ്മാണവും തകൃതിയായി നടക്കുന്നു. അങ്ങനെ നാടും നാട്ടാരും തയ്യാറായിക്കഴിഞ്ഞു. 9 ദേശങ്ങളിൽ നിന്നായി 400 ലേറെ പുലികൾ അരമണി കിലുക്കി വടക്കുംനാഥൻ്റെ മണ്ണിനെ പ്രകമ്പനം കൊള്ളിക്കും 

കേരളത്തിൽ ഓണാഘോഷം കഴിയുന്ന സമയത്ത് തൃശൂർ ഗഡികൾക്ക് ആവേശവും ആഘോഷവും വാനോളം ഉയരും. മുഖംമൂടിയും , പുലിമുടിയും, പുലി പാദകവും എല്ലാം തയ്യാറായി. ഇനി അറിയേണ്ടത് ദേശക്കാർ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സസ്പെൻസുകൾ മാത്രം.

ENGLISH SUMMARY:

Pulikali is a vibrant folk art form celebrated in Thrissur, Kerala, marked by painted performers mimicking tigers. The festival generates excitement and anticipation as preparations intensify across the city.