TOPICS COVERED

സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം വാരോഘോഷ ഉദ്ഘാടനത്തിന് താരശോഭയുമായി രവി മോഹനും ബേസില്‍ ജോസഫും.  കനകക്കുന്നില്‍ നടന്ന വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. ഡ്രോണ്‍ ഷോയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. 

​തൊട്ടയല്‍പക്കത്തുനിന്ന് ഓണം ആഘോഷിക്കാന്‍ എത്തിയ ജയം രവിയെ നിറഞ്ഞ കൈയടികളോടെയാണ് കനകക്കുന്ന് സ്വീകരിച്ചത്. മന്ത്രിമാരേയും  വിശിഷ്ടാതിഥികളേയും സാക്ഷികളാക്കി ഒാണം വാരാഘോഷത്തിന് മുഖ്യമന്ത്രി തിരിതെളിച്ചു. കാഴ്ചക്കാര്‍ക്ക് ആവേശമായി ബേസില്‍ ജോസഫ് 

33 വേദികളിലായി അരങ്ങേറുന്ന  കലാപരിപാടികള്‍ക്കും തുടക്കമായി . 5, , 6, 7 തീയതികളില്‍ ചന്ദശേഖരന്‍ നായര്‍ , യൂണിവേഴ്സിറ്റി സ്റ്റേഡിയങ്ങളില്‍ നടക്കുന്ന ഡ്രോണ്‍ ഷോയാണ് ഹൈലൈറ്റ്. ദീപാലങ്കാര വിസ്മമയം കാണാനും വന്‍ തിരക്കാണ്. ഇനി ഒരാഴ്ചക്കാലം അടിപൊളി ഓണം മൂഡ് 

ENGLISH SUMMARY:

Onam celebrations in Kerala have officially begun with a star-studded inauguration. The week-long festivities promise a vibrant cultural experience across the state.