കണ്ണൂർ മാതമംഗലത്ത് വാഹനം ഇടിച്ച് പരുക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ രണ്ടുപേർ മരിച്ചു. എരമം സ്വദേശികളായ വിജയൻ, രതീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇരുവരെയും നാട്ടുകാർ റോഡരികിൽ കണ്ടെത്തിയത്.
തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപത്തുനിന്ന് കണ്ടെത്തിയ ശ്രീതൾ ചികിത്സയിലാണ്. രണ്ടുപേർ റോഡിൽ വീണ് കിടക്കുന്നത് കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ അപകടം ഉണ്ടായി എന്നാണ് ശ്രീതൾ പറയുന്നത്. അപകടം എങ്ങനെയെന്ന് പൊലീസ് അന്വേഷണം തുടങ്ങി.
ENGLISH SUMMARY:
Kannur road accident resulted in the tragic death of two individuals near Mathamangalam. Police have initiated an investigation to determine the cause of the accident and understand the circumstances surrounding the incident.