രാഹുലിനെതിരെ റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസ് സ്പീക്കറെ അറിയിക്കും. ക്രൈംബ്രാഞ്ചാണ് റിപ്പോര്‍ട്ട് നല്‍കുക. 15ന് നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് നല്‍കാനുള്ള നീക്കം.
അതേസമയം വിവാദത്തിന് പിന്നാലെ രാഹിലിനെതിരെ പുതിയ പോസ്റ്റുമായി യുവനടി റിനി ആൻ ജോർജ് രംഗത്തെത്തി. ആ പെൺകുട്ടിയോട് പുറത്തുവരാനും, ഉണ്ടായ വേദനകൾ തുറന്നുപറയാനും ആവശ്യപ്പെട്ടാണ് റിനി ആൻ ജോർജ് രംഗത്ത് വന്നത്. കരയേണ്ടതും ഒറ്റപ്പെടേണ്ടതും നീയല്ല, വേട്ടക്കാരനാണ്. വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ടെന്നും നിനക്ക് ഒപ്പം കേരളത്തിന്‍റെ മനസാക്ഷിയുണ്ടെന്നും റിനി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
പേരു വെളിപ്പെടുത്താതെ റിനി നടത്തിയ ആരോപണങ്ങൾക്കു പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ നടക്കവെയാണ് പുതിയ പോസ്റ്റുമായി റിനി രംഗത്തെത്തുന്നത്.