shajan-skariah-2

മറുനാടൻ മലയാളി  എഡിറ്റർ ഷാജൻ സ്കറിയയെ മർദിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ പിടിയിൽ. ഷാജൻ തിരിച്ചറിഞ്ഞ മാത്യൂസ് കൊല്ലപ്പള്ളിയടക്കമുള്ളവരാണ് ബെംഗളൂരുവിൽ നിന്ന് പിടിയിലായത്. പ്രതികൾക്കെതിരെ വധശ്രമമടക്കം വിവിധ വകുപ്പുകൾ ചുമത്തി 

ഷാജൻ സ്കറിയയെ മർദിച്ച ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതികളെ തൊടുപുഴ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വ്യക്തിവൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നടക്കുന്നത് സിപിഎം വേട്ടയാടലാണെന്ന്  ഷാജൻ സ്കറിയ  പ്രതികരിച്ചു.

വിവാഹത്തിൽ പങ്കെടുത്തശേഷം മടങ്ങി വരവേ തൊടുപുഴ മങ്ങാട്ടുകവലയിൽ കാർ തടഞ്ഞാണ് പ്രതികൾ ഷാജനെ ക്രൂരമായി മർദിച്ചത്. മർദനത്തിന് ശേഷം പ്രതികൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളെ തൊടുപുഴ സ്റ്റേഷനിൽ എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തും.