കോഴിക്കോട് എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ആയിഷ റഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മംഗളൂരുവില്‍ ബി.ഫാമിന് പഠിക്കുന്ന ആയിഷ ഓഗസ്റ്റ് 24 ന് കോഴിക്കോട് എത്തിയിരുന്നതായും ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞില്ലെന്നുമാണ് വിവരം. ഇത്രയും ദിവസം ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍റെ എരഞ്ഞിപ്പാലത്തെ വാടക അപ്പാര്‍ട്ട്മെന്‍റിലായിരുന്നു ആയിഷ താമസിച്ചിരുന്നത്.
വിദ്യാര്‍ഥിനി അപ്പാർട്ട്മെന്‍റില്‍ മരിച്ച നിലയിൽ; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
ആയിഷയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് ബഷീറുദ്ദീനാണ്. ഡോക്ടര്‍മാരോട് ആദ്യം ഭര്‍ത്താവാണെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് ആണ്‍സുഹൃത്താണെന്ന് അറിയിച്ചു. ആശുപത്രി അധികൃതര്‍ നടക്കാവ് പൊലീസില്‍ വിവരമറിയിച്ചതോടെ ബഷീറുദ്ദീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മരിക്കാനായി മംഗളൂരുവില്‍ നിന്ന് ആയിഷയ്ക്ക് കോഴിക്കോട് വരേണ്ട ആവശ്യമില്ലെന്ന് ബന്ധുവായ അനസ് മുഹമ്മദ് പറഞ്ഞു. ആയിഷയുടെ സുഹൃത്തുമായി ബന്ധപ്പെട്ടപ്പോള്‍ ബഷീറുദ്ദീന്‍ ഉപദ്രവിക്കറുണ്ടെന്ന് പറഞ്ഞു. ചിരവ കൊണ്ട് അടിക്കാറുണ്ട്. എന്തിനാണ് ആയിഷയെ മംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചതെന്ന കാര്യം അന്വേഷിക്കണമെന്നും മുഹമ്മദ് അനസ് ആവശ്യപ്പെട്ടു. ഡോക്ടറോട് സംസാരിച്ചപ്പോള്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു എന്നാണ് അറിയിച്ചത്. കുട്ടിയെ ഫോട്ടോ കാണിച്ചും മറ്റും ഇയാള്‍ നിരന്തരമായി ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധു പറഞ്ഞു.
'24-ാം തീയതി കോഴിക്കോട് എത്തിയെന്നാണ് വിവരം. മരിക്കാനായി ഇവിടെ എത്തേണ്ട ആവശ്യമില്ല. സുഹൃത്തിനെ വിളിച്ചപ്പോള്‍ ചിരവ എടുത്ത് അടിക്കാറുണ്ടെന്നാണ് പറഞ്ഞത്. മരിക്കുന്നതിന് മുന്‍പ് തന്‍റെ ഭാര്യയ്ക്ക് മെസേജ് അയച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവായിരുന്നു. ആയിഷയുടെ മരണം കൊലപാതകമാണ്' എന്നും ബഷീറുദ്ദീന്‍ പറഞ്ഞു.