TOPICS COVERED

കോതമംഗലം കോട്ടപ്പടിയിൽ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടു കൊമ്പനെ കരകയറ്റി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കൊമ്പനെ കരകയറ്റിയതും, കാട്ടിലേയ്ക്ക് തുരത്തിയതും. വനംവകുപ്പിനെതിരെ രോഷാകുലരായ നാട്ടുകാർ പ്രതിഷേധം നടത്തി.

പുലർച്ചെ കിണറ്റിൽ വീണ കാട്ടുകൊമ്പനെ കരകയറ്റിയത് രണ്ടുമണിയോടെ. രാവിലെ മുതൽ സ്ഥലത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം ഉണ്ടായി. വനം പൊലീസ് ഉദ്യോഗസ്ഥരെത്തി നാട്ടുകാരെയും, വീട്ടുകാരെയും അനുനയിപ്പിച്ച് കിണർ ഇടിച്ച് ആനയെ പുറത്തെത്തിക്കാൻ ശ്രമിച്ചു. എന്നാൽ സ്ഥലം എം.എൽ.എ ആന്‍റണി ജോൺ എത്തി, കാട്ടാന ശല്യത്തിനെതിരെ സ്ഥിരപരിഹാരമില്ലാതെ പ്രവർത്തി തുടരേണ്ടന്ന് നിലപാടെടുത്തതോടെ ആനയെ കരകയറ്റാനുള്ള ശ്രമം നിർത്തിവച്ചു. തുടർന്ന് കലക്ടറെത്തി ചർച്ച നടത്തി പ്രവൃത്തി പുനരാംരംഭിച്ചു. നാട്ടുകാരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണാമെന്ന് ജില്ലാ കലക്ടർ കിണറുടമയ്ക്ക് അർഹമായ നഷ്ടപരിഹാരം നൽകാം എന്ന ഉറപ്പിലായിരുന്നു കിണറിടിച്ച് ആനയെ പുറത്തെത്തിക്കാൻ സമ്മതിച്ചത്.

ENGLISH SUMMARY:

Elephant rescue Kothamangalam became the focus after a wild elephant fell into a well. Following hours of effort, the elephant was rescued and led back into the forest, amidst local protests against the forest department