പ്രമുഖ വ്യവസായിയും പ്ലാന്ററും മിഡാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക മാനേജിങ് ഡയറക്ടറുമായ കോട്ടയം പനംപുന്നയിൽ ജോർജ് വർഗീസ് (85) അന്തരിച്ചു. ഭൗതികശരീരം ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് കഞ്ഞിക്കുഴി പനംപുന്ന (കല്ലുകുന്ന്) വീട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞ് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം നാലു മണിക്ക് കോട്ടയം ജറുസലേം മാർത്തോമ്മാ പള്ളിയിൽ സംസ്കാരം നടക്കും.