മട്ടന്നൂരിൽ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കോളാരി കുംബം സ്വദേശി ഉസ്മാൻ മദനയുടെയും ആയിഷയുടെയും മകൻ സി. മുഈനുദ്ദീൻ (5) ആണ് മരിച്ചത്. വീടിന്റെ വരാന്തയിലെ മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് വൈദ്യുതി പ്രവഹിച്ചാണ് അപകടമുണ്ടായത്.
വൈകുന്നേരം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മുഈനുദ്ദീൻ, വരാന്തയിലെ ഗ്രില്ലിൽ പിടിച്ചുകയറുന്നതിനിടെയാണ് ഷോക്കേറ്റു വീണത്. ഉടൻതന്നെ കുട്ടിയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളാരിയിലെ ഒരു പ്രീ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു മുഈനുദ്ദീൻ.