യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ഷാഫി പറമ്പിലിനെ വടകരയില്‍ ഡിവൈഎഫ്ഐ തടഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പന്തം കൊളുത്തി പ്രതിഷേധത്തിനിടെ അക്രമമുണ്ടായി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ പന്തം വലിച്ചെറിഞ്ഞു. സര്‍ക്കാര്‍ അനുകൂല ഫ്ലക്സ് ബോര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.
പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജലപീരങ്കിക്കുനേരെയും പന്തമെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. വനിത പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. പിന്നീട് പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.