രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തതിനാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. രാഹുലിനെതിരെ ഒട്ടേറെ പരാതികള്‍ ലഭിച്ചെന്ന് ഡിജിപി മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ എട്ടു ദിവസമായായി രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. തൊട്ടുപിന്നാലെയാണ് ക്രൈംബ്രാഞ്ച് രാഹുലിനെതിരെ സ്വമേധയാ കേസെടുത്തത്.