ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മദ്യ വില്പനശാല തുറന്നതിൻ്റെ സന്തോഷത്തിൽ ദക്ഷിണയും പണവും നൽകി മദ്യം വാങ്ങി. കോട്ടയം പൊന്‍കുന്നത്തെ ബവ്റിജസ് മദ്യവിൽപ്പന കേന്ദ്രത്തിലെ ആദ്യ വിൽപ്പനയിലാണ് വിചിത്രമായ കാഴ്ച. നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തി കൈയില്‍ ദക്ഷിണയുമായാണ് നാട്ടുകാരനായ രഞ്ജു എത്തിയത്.
ബവ്റിജസ് ജീവനക്കാരൻ വെറ്റിലയും അടയ്ക്കയുമുള്ള ദക്ഷിണ സ്വീകരിച്ചു. ഒരുവര്‍ഷം മുമ്പാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് പൊന്‍കുന്നത്തെ ബവ്റിജസ് മദ്യക്കട പൂട്ടിയത്. പൊൻകുന്നത്തു നിന്ന് പാല, എരുമേലി, പള്ളിക്കത്തോട് പ്രദേശങ്ങളിൽ എത്തിയാണ് മദ്യം വാങ്ങിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു