ആലപ്പുഴ-ധൻബാദ് എക്സ്പ്രസില്‍ പൊട്ടിത്തെറി. ആളപായമില്ല. ട്രെയിന്‍ മാരാരിക്കുളത്തേക്ക് എത്തുമ്പോഴായിരുന്നു അപകടം. ട്രെയിനിന്റെ പാൻട്രിയിലുണ്ടായിരുന്ന ഫയർ എക്സ്റ്റിന്‍ഗ്വിഷർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറു മണിക്കാണ് ട്രെയില്‍ ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ടത്. തിങ്കളാഴ്ചയായതിനാൽ ട്രെയിനിൽ വലിയ തിരക്കുണ്ടായിരുന്നു.
പൊട്ടിത്തെറി ശബ്ദം കേട്ടെന്ന് യാത്രക്കാർ പറഞ്ഞു. ചെറിയ തോതിലുള്ള തീപിടുത്തമാണ് ഉണ്ടായത്. ആദ്യം ബ്രേക്ക് ജാം ആയതിനെ തുടർന്നുള്ള പുകയാണെന്ന് യാത്രക്കാർ കരുതിയത്. തീ ഉടൻ കെടുത്തുകയും 20-25 മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ യാത്ര തുടരുകയും ചെയ്തു.
ENGLISH SUMMARY:
An explosion occurred on the Alappuzha–Dhanbad Express as the train was approaching Mararikkulam. The incident was caused by the bursting of a fire extinguisher in the train’s pantry. The train had departed from Alappuzha at 6 a.m. today. Since it was a Monday, there was heavy rush on board.