തൃശൂരിൽ ലുലു മാൾ വരാൻ വൈകാൻ കാരണം ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ടതായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസ് കൊടുത്തു. ഈ കേസ്ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ രാജ്യത്ത് ബിസിനസ് തുടങ്ങാൻ ഒരുപാട് പ്രതിസന്ധികളെ നേരിടണം. തൃശൂരിൽ ലുലു മാൾ തുടങ്ങിയാൽ 3000 പേർക്കാണ് ജോലി കിട്ടുകയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. തൃശൂർ ചിയ്യാരത്ത് തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷന്റെ ആസ്ഥാനം മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂസഫലി.

ENGLISH SUMMARY:

Lulu Mall Thrissur faces delays due to political interference, according to M.A. Yusuff Ali. The project's setback highlights the challenges of starting businesses in India and the potential job creation it could bring.