ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ പരിസ്ഥിതി പ്രവർത്തകൻ N ബാദുഷയ്ക്കതിരെ കടുത്ത സൈബർ ആക്രമണം. വധഭീഷണിയെ തുടർന്ന് ബത്തേരി ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുകയാണ് ബാദുഷ.

കള്ളാടി - ആനക്കാംപൊയിൽ തുരങ്ക പാതക്ക് നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രിം കോടതിൽ ഹർജി നൽകിയത്. എന്നാൽ ഇതേ തുടർന്ന് പ്രകൃതി സംരക്ഷണ സമിതി പ്രസിഡണ്ട് എൻ. ബാദുഷ വധഭീഷണി ഉൾപ്പെടെ കടുത്ത സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്.

വിദഗ്ധ പഠനം വേണമെന്നും അതുവരെ നിർമ്മാണം നിർത്തിവെക്കണമെന്നുമാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീംകോടതിയോട് പറഞ്ഞത്. ഇതിനെതിരെ സർക്കാർ തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Environmental activist N Badusha is facing severe cyberattacks and death threats after filing a petition against the Aanakkampoyil-Kalladi tunnel road in the Supreme Court. The Wayanad Nature Conservation Committee, led by Badusha, seeks to revoke the environmental clearance for the project, demanding an expert study and a halt in construction.