രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബി.ജെ.പി ഗൂഢാചോലന സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആരോപണം ഉന്നയിച്ചയാള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്‍റുമായി സംസാരിച്ചു എന്ന് ആരോപണമുന്നയിച്ചയാൾ തന്നെ പറഞ്ഞിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
Also Read: തിരുവനന്തപുരത്തേക്ക് ഇറങ്ങി; യാത്രയില്‍ ട്വിസ്റ്റ്; വീട്ടിലേക്ക് തിരിച്ചെത്തി രാഹുല്‍
'ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ സ്വഭാവം സംബന്ധിച്ച് നല്ല ബോധ്യമുള്ളതിനാലാണ് പറയുന്നത്. യുവമോർച്ചയിൽ ആയിരുന്നപ്പോൾ അദ്ദേഹത്തെ കുറച്ചുകാലം മാറ്റി നിർത്തിയത് എന്തുകൊണ്ടാണ് എന്നറിയുന്നതിനാൽ സംശയിക്കുന്നു. സത്യം വരും ദിവസങ്ങളിൽ പുറത്തുവരും' എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
അവന്തിക തന്നെ സമീപിച്ചിരുന്നുവെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുലിന്‍റെ ചാറ്റ് പുറത്തുവിടാൻ ധൈര്യം നൽകിയത് താനാണെന്നും പ്രശാന്ത് പറഞ്ഞു. 'ഈ മാസം 21 നാണ് അവന്തിക തന്നെ സമീപിച്ചത്. തനിക്ക് ഭയമുണ്ടെന്ന് അവന്തിക തന്നോട് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് അവന്തിക ബന്ധപ്പെട്ടത്, യുവമോർച്ചയുടെ പരിപാടിയിലാണ് അവന്തികയെ പരിചയപ്പെടുന്നത്' പ്രശാന്ത് ശിവന്‍ വിശദീകരിച്ചു.
Also Read: 'അന്ന് തുറന്നു പറയാതിരുന്നത് ജീവന് ഭീഷണിയുള്ളതിനാല്‍'; മറുപടിയുമായി അവന്തിക
പാലക്കാട്ടെ ബിൽ ടെക് ഫ്ലാറ്റ് കേന്ദ്രീകരിച്ചും തൃക്കണ്ണാപുരത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. 'രാഹുലിന്‍റെ പാലക്കാട്ടെ ഫ്ളാറ്റിൽ ആരൊക്കെ വന്നു പോയി എന്നത് പരിശോധിക്കണം. ജനുവരി 27,28,29, മെയ് 25തീയതികളിലെ വിവരങ്ങളെടുക്കണം. അവന്തികയുടെ പഴയ ഓഡിയോ വെച്ച് രാഹുല്‍ ഇരവാദം ഉന്നയിക്കുന്നു. അവന്തികയുടെ ഫോണും രാഹുലിന്‍റെ ചാറ്റും പരിശോധിക്കണം' പ്രശാന്ത് പറഞ്ഞു.