rahul-return-home

വാര്‍ത്താസമ്മേളനത്തിന് ശേഷം വീട്ടില്‍ നിന്നും ഇറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടിലേക്ക് തിരിച്ചെത്തി. നേതാക്കളെ കാണാന്‍ തിരുവനന്തപുരത്തേക്കാണ് യാത്രയെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രാഹുലിനോട് രാജി ഉണ്ടാകുമോ എന്ന ചോദ്യത്തിന് പറയാനുള്ളതെല്ലാം പറഞ്ഞു എന്നായിരുന്നു മറുപടി. കൂടുതല്‍ പ്രതികരണം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് കൂടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞു. 

വീട്ടില്‍ നിന്നും ഇറങ്ങിയ രാഹുല്‍ എംസി റോഡില്‍ കൂടി കുറച്ചു ദൂരം സഞ്ചരിച്ചിരുന്നു എങ്ങോട്ട് പോയി എന്നതില്‍ വ്യക്തതയില്ല. രാജി ഒഴിവാക്കാന്‍ രാഹുലിന്‍റെ ഭാഗത്തു നിന്ന് അവസാനവട്ട ശ്രമങ്ങള്‍ നടക്കുകയാണ്. ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാനും ഇക്കാര്യം നേതൃത്വത്തോട് വിശദീകരിക്കാനുമാണ് നീക്കം. 

അതേസമയം, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അടിയന്തര യോഗം ചേരും. ഓൺലൈനിലായിരിക്കും യോഗം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യും. യോഗം ഇന്നുണ്ടായേക്കില്ല. വൈകാതെ പാര്‍ട്ടി തീരുമാനം അറിയിക്കുമെന്നാണ്  കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാജിക്ക് പാര്‍ട്ടി പറയണമെന്ന് അടൂര്‍ പ്രകാശും പ്രതികരിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതിപക്ഷനേതാവ് പ്രതികരിക്കരിച്ചില്ല. 

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഞാന്‍ പാര്‍ട്ടിക്ക് കാരണം തലകുനിക്കേണ്ടി വരരുത്. പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ തയാറായില്ല.

ENGLISH SUMMARY:

Rahul Mankootathil is back home after a press meet with indications of a possible resignation. Efforts are on to avoid resignation and explain the conspiracy to leadership.