കോഴികളെ ചുറ്റിപറ്റിയാണ് കഴിഞ്ഞ കുറച്ചുദിവസമായി നാട്ടിന്‍പുറത്തെ പ്രധാന ചര്‍ച്ച. അതിനിടെ കോഴി വിലയില്‍ റെക്കോര്‍ഡ് വില കുറവാണ് സംസ്ഥാനത്ത് ഉണ്ടായത്. ഒരേസമയം ആവശ്യക്കാര്‍ കുറഞ്ഞതും ഉല്‍പ്പാദനം കൂടിയതുമാണ് ഈ വിലക്കുറവിന് കാരണം.
ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ചിക്കനുള്ളത്, അതോടെ മീന്‍ വിഭവങ്ങള്‍ക്കൊപ്പം ചിക്കനും തീന്‍മേശയില്‍ ഇടംപിടിക്കുകയാണ്. ആറുമാസം മുന്‍പ് 280 രൂപയായിരുന്ന കോഴി ഇറച്ചിവിലയാണ് ഇപ്പോള്‍ 190 രൂപയില്‍ എത്തിനില്‍ക്കുന്നത്.
വിപണിയില്‍ വില കുറഞ്ഞതോടെ കോഴിക്കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ച ലാഭമില്ല. വരവിനേക്കാള്‍ വലിയ ചെലവാണ് പ്രതിസന്ധി. വിലകുറഞ്ഞതോടെ മീന്‍ വിഭവങ്ങള്‍ക്ക് പകരം പല കുടുംബങ്ങളുടേയും തീന്‍മേശയില്‍ കോഴി ഇറച്ചി ഇടംപിടിച്ചുകഴിഞ്ഞു. ഓണം അടുക്കുന്ന ഘട്ടത്തില്‍ വില വീണ്ടും കൂടിയേക്കുമെന്ന പ്രതീക്ഷയിലാണ് മലബാറിലെ കച്ചവടക്കാര്‍.