ലോക ചിക്കന്‍ കറിദിനത്തില്‍ ചിക്കന്‍ സോങ്ങുമായി ഈസ്റ്റേണ്‍. മലയാളികള്‍ക്ക് ചിക്കന്‍ വിഭവമല്ല, വികാരമാണെന്ന ആമുഖത്തോടെയാണ് ചിക്കന്‍ സോങ്ങിന്‍റെ വരവ്. കേരളത്തിന്‍റെ രുചിവൈവിധ്യങ്ങളും സാംസ്കാരിക പൈതൃകവുമാണ് ചിക്കന്‍ സോങ്ങിന്‍റെ ചേരുവ. പ്രാതല്‍ മുതല്‍ വലിയ വിരുന്നുകളില്‍ വരെ ചിക്കന്‍ തീര്‍ക്കുന്ന രുചിമേളങ്ങള്‍ പാട്ടില്‍ തിളയ്ക്കുന്നു. കോഴിക്കുവേണ്ടി ഇങ്ങനെയൊരു പാട്ടിറക്കാന്‍ തീരുമാനിച്ചതിന് ഈസ്റ്റേണിനോട് നന്ദിയുണ്ടെന്ന് അഭിനയിച്ച നടന്‍ മണിക്കുട്ടന്‍. സുഹൈല്‍ കോയയുടെ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പന്‍റെ സംഗീതം. മൃദുല്‍ നായരാണ് സംഗീത ആല്‍ബത്തിന്‍റെ സംവിധാനം. ദൃശ്യങ്ങളിലുടനീളം നിറഞ്ഞുനില്‍ക്കുന്നത് ഈസ്റ്റേണ്‍ ചിക്കന്‍ മസാലയും.