രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിശക്തമായ ആരോപണങ്ങളാണ് പല ഭാഗത്തുനിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്. പല യുവതികളും രാഹുല്‍ മോശമായി സമീപിച്ചുവെന്ന് വ്യക്തമാക്കുന്ന ചാറ്റുകളുടെയും ഫോണ്‍ കോളുകളുടെയും സ്ക്രീന്‍ഷോട്ടടക്കം പങ്കുവച്ച് രംഗത്തെത്തുന്നുണ്ട്. തന്നെ ബലാത്സംഗം ചെയ്യണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞുവെന്ന ആരോപണമുന്നയിത്ത് ട്രാൻസ് വുമൺ അവന്തിക ഇന്നലെ രംഗത്തെത്തിയിരുന്നു. സംഭവം വലിയ ചര്‍ച്ചയായതുമാണ്. ALSO READ; ‘മെസേജ് അയക്കുന്നത് വാനിഷ് മോഡില്‍; വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പും രാഹുല്‍ വിളിച്ചു’

ഇപ്പോഴിതാ രാഹുലിനെ ഒരു സുപ്രഭാതത്തില്‍ സിപിഐഎം വേട്ടപട്ടികള്‍ക്കും ബിജെപി തെമ്മാടികള്‍ക്കും ചുമ്മാ വെട്ടി കീറാന്‍ ഇട്ടുകൊടുക്കാന്‍ മനസ്സില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് ട്രാന്‍സ് വുമണും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനി. തെറ്റ് പറ്റിയിട്ടില്ലെന്ന് അയാള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ നിരപരാധിത്വം സ്വയം തെളിയിച്ച് തിരിച്ചുവരട്ടേ. മറിച്ചാണെങ്കില്‍ ഒരു രാഷ്ട്രീയ വനവാസം അര്‍ഹിക്കുന്നുണ്ട് എന്നും രാഗരഞ്ജിനി പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് രാഗ രഞ്ജിനിയുടെ കുറിപ്പ്. ALSO READ; ‘അവസരം മുതലെടുത്ത് ഒരാളും കോൺഗ്രസിന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ വരരുത്’

രാഗ രഞ്ജിനി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്;

ഇന്നലെ വരെ മുന്നില്‍നിന്ന് നയിച്ചവനെ തീയായി പോരാടിയവനെ ഒരു സുപ്രഭാതത്തില്‍ സിപിഐഎം വേട്ടപട്ടികള്‍ക്കും ബിജെപി തെമ്മാടികള്‍ക്കും ചുമ്മാ വെട്ടി കീറാന്‍ ഇട്ടുകൊടുക്കാന്‍ മനസ്സില്ല. തെറ്റ് പറ്റിയില്ലെന്ന് അയാള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ തന്‍റെ നിരപരാധിത്വം സ്വയം തെളിയിച്ച് തിരിച്ചുവരട്ടേ. മറിച്ചാണെങ്കില്‍ ഒരു രാഷ്ട്രീയ വനവാസം താങ്കള്‍ അര്‍ഹിക്കുന്നു. ഇനി ആരുടെയെങ്കിലും നേട്ടങ്ങള്‍ക്കോ ഗൂഢാലോചനയിലോ തീരേണ്ട ഭാവി ആവരുത് രാഹുല്‍ മാങ്കൂട്ടത്തില്‍ താങ്കളുടേത്.

ENGLISH SUMMARY:

Severe allegations continue to emerge from multiple quarters against Rahul Mamkoottathil. Several young women have come forward, sharing screenshots of chats and phone calls claiming Rahul approached them inappropriately. Yesterday, trans woman Avantika alleged that Rahul asked to rape her, which sparked major controversy. Now, trans woman and Congress supporter Raga Renjini has stated that she does not want to see Rahul handed over to CPI(M) and BJP opponents to be torn apart without reason. She wrote that if he is truly innocent, he should prove his innocence and return; otherwise, he deserves political exile.