രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരെ ആരോപണം ഉയര്‍ന്ന് മൂന്നാം ദിവസവും പുതിയ തെളിവുകള്‍ പുറത്ത്. രാഹുലിന്‍റെ തന്നെ വാട്സ്ആപ്പ് ചാറ്റുകളും വിഡിയോകോളിന്‍റെ ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്. രാഹുല്‍ യുവതിയോട് 'വീട്ടില്‍ ആരെങ്കിലുമുണ്ടോ' എന്ന് ചോദിക്കുന്നതും 'ഇല്ല' എന്ന യുവതിയുടെ മറുപടിക്ക് 'കോണ്ടമില്ല, വീട്ടിലേക്ക് വരട്ടേ' എന്ന് രാഹുല്‍ ചോദിക്കുന്നതും കാണാം. എന്നാല്‍ രാഹുലിന് അനുവാദം നല്‍കാതിരുന്ന യുവതിയെ രാഹുല്‍ വീണ്ടും വിളിക്കുന്നുണ്ട്.
രാഹുല്‍ ലൈംഗീക താല്‍പ്പര്യത്തോടെ സമീപിച്ചെന്ന് ചൂണ്ടിക്കാട്ടി ഇതിനോടകം നിരവധി യുവതികള്‍ രംഗത്തുവന്നിട്ടുണ്ട്. രാഹുലിനെതിരെ നിരവധി ഡിജിറ്റല്‍ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. രാഹുല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചതിന്‍റെയും ഇതിനായി മരുന്നുകള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിന്‍റെയും തെളിവുകള്‍ പുറത്ത് വന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിന് പിന്നാലെയും ആരോപണങ്ങളെ ശക്തമാക്കുന്ന തെളിവുകള്‍ പുറത്തുവരികയാണ്. ട്രാന്‍സ്‍വുമണും രാഹുലിനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. റേപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നാണ് അവന്തിക എന്ന ട്രാന്‍സ്‍വുമണിന്‍റെ വെളിപ്പെടുത്തല്‍.