ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ വിചാരിക്കണ്ടെന്നും ആ മസാല പുരട്ടിയ വാർത്തകൾക്ക് പിന്നാലെ പോകാൻ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യർ തയ്യാറല്ലെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
ഇപ്പോഴിതാ ‘2014 ഉമ്മൻ ചാണ്ടി സാർ, 2023 അമ്പലം വിഴുങ്ങി സർക്കാർ’ എന്ന പോസ്റ്റുമായി രാഹുല്‍ എത്തിയിരിക്കുന്നത്, സ്വര്‍ണം പൂശിയ ചിത്രം സഹിതമാണ് രാഹുല്‍ പങ്കുവച്ചിരിക്കുന്നത്. അതേ സമയം ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങൾ പൊതിഞ്ഞിരുന്ന സ്വർണപ്പാളി സ്വർണം പൂശാനെന്ന പേരിൽ ഇളക്കിയെടുക്കാൻ 2019ൽ തീരുമാനിച്ചതു മുതൽ കഴിഞ്ഞ മാസം അതേ പാളി അറ്റകുറ്റപ്പണിക്കെന്ന പേരിൽ വീണ്ടും ഇളക്കി ചെന്നൈയ്ക്കു കൊണ്ടുപോയതു വരെയുള്ള സംഭവങ്ങളിൽ തെളിയുന്നതു വൻ ഗൂഢാലോചന
ഒന്നര കിലോയിലേറെ സ്വർണം രേഖകളിൽ വെറും ‘ചെമ്പ്’ ആക്കി മാറ്റിയ സ്വർണക്കവർച്ച ഹൈക്കോടതി വരെ ശരിവയ്ക്കുമ്പോഴും ഇടനിലക്കാരനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും മാത്രം പ്രതിസ്ഥാനത്തു നിർത്താനാണു ശ്രമം. എന്നാൽ, ദേവസ്വം വകുപ്പും ബോർഡും ഭരിച്ചവരുടെ അറിവും സമ്മതവുമില്ലാതെ ഈ ‘പാളിച്ച’ നടക്കില്ലെന്നു ഗൂഢാലോചനയുടെ നാൾവഴികൾ വ്യക്തമാക്കുന്നു