മനോരമ ന്യൂസ് കോണ്‍ക്ലേവ് പോലുള്ള ചര്‍ച്ച വേദികള്‍ ശക്തരായ മന്ത്രിമാരെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാക്കുന്നുവെന്ന്  പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗഗോയി. കോണ്‍ക്ലേവുകളില്‍ മന്ത്രിമാര്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു. ഇവിടെ ചോദ്യം ചോദിക്കുന്നവരെ പുറത്താക്കലും സസ്പെന്‍ഷനും നടക്കുന്നില്ലെന്നും ഗൗരവ് ഗഗോയ് പറഞ്ഞു. തിരഞ്ഞടുപ്പ് കമ്മീഷനടമുള്ള ഭരണഘടനാ സംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പാര്‍ലമെന്‍റ് സമിതികള്‍ വേണമെന്നും ഗൗരവ് ഗഗോയ് ആവശ്യപ്പെട്ടു.

'കോണ്‍ക്ലേവുകളോട് അസൂയ തോന്നുന്നു. ശക്തമായ മന്ത്രിമാര്‍ വന്നിരുന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം നേരിടേണ്ടി വരുന്നു. ഇത് നടപടിക്രമങ്ങളില്‍ ഇല്ലാത്ത ചോദ്യം എന്ന പേരില്‍ തള്ളികളയാന്‍ സാധിക്കില്ല.മാര്ഷലുകളെ ഉപയോഗിച്ച് പുറത്താക്കാന്‍ സാധിക്കില്ല, സസ്പെന്‍ഡ് ചെയ്യാനും സാധിക്കില്ല. മൗലികാവകാശങ്ങള്‍ മാധ്യമങ്ങളില്‍ വഴി നടപ്പിലാകുകയാണ്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാറിനെ ബാധ്യസ്ഥരാക്കാന്‍ സാധിക്കുന്നു' ഗൗരവ് പറഞ്ഞു.

Also Read: ജനങ്ങള്‍ മാത്രമാണ് മോദിയുടെ സമ്പാദ്യം; രാജ്യത്തിന്‍റെ നിസ്വാര്‍ഥ സേവകന്‍; വാഴ്ത്തി അമിത് ഷാ...

അടൽ ബിഹാരി വാജ്പേയിയുടെ രീതിയില്‍ നിന്നും വ്യത്യസ്തമായാണ് ഇപ്പോള്‍ ഭരിക്കുന്നത്. 2014 മുതല്‍ പാര്‍ലമെന്‍റില്‍ കാര്യങ്ങള്‍മാറി. പാര്‍ലമെന്‍റില്‍ ചര്‍ച്ചകള്‍വേണം. പഹല്‍ഗാം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയെ പറ്റി ശക്തമായ ചര്‍ച്ച നടക്കുന്നു. പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തുന്നത് പോലെ പുറത്തും സംസാരിക്കണമെന്നും ഗൗരവ് പറഞ്ഞു.

മന്ത്രിമാരെ പുറത്താക്കാനുള്ള പുതിയ ബില്ലിന്‍റെ കാര്യത്തില്‍ മുന്‍കാലം ബിജെപി ഓര്‍ക്കണമെന്ന് ഗൗരവ് പറഞ്ഞു. ഇപ്പോള്‍ രാഷ്ട്രീയ ധാര്‍മികതയെ പറ്റി സംസാരിക്കുന്നുവര്‍ മുന്‍കാലത്ത് ചെയ്തത് ഓര്‍ക്കണം. അസമിലെ ഇന്നത്തെ മുഖ്യമന്ത്രി തങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ അഴിമതിക്കാരനെന്ന് പറഞ്ഞവര്‍ ഭരണം കിട്ടിയപ്പോള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിനെ തുറങ്കിലടക്കുമെന്ന് പറഞ്ഞവര്‍ ഭരണം കിട്ടിയപ്പോള്‍ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കിയെന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു.

പാര്‍ലമെന്‍റിന് ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മുകളില്‍ അധികാരം വേണമെന്നും ഗൗരവ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ പാര്‍ലമെന്‍റ് സമിതികള്‍ വേണം എന്നാണ് ഗൗരവ് ആവശ്യപ്പെട്ടത്. സിബിഐ, ഇഡി പോലുള്ളവ പരിശോധിക്കാനും പാര്‍ലമെന്‍റ് സമതികള്‍ വേണമെന്നും ഗൗര് പറഞ്ഞ. ഇരു വിഭാഗത്തും മികച്ചനേതാക്കളുണ്ട്. ഈ രീതിയില്‍മാത്രമെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ സാധിക്കൂ എന്നും ഗൗരവ് അഭിപ്രായപ്പെട്ടു. 

അസമിലും കേരളത്തിലും കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കുമെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഗൗരവ് പറഞ്ഞു. ബൂത്തു കമ്മിറ്റികള്‍ ശക്തമായ കേരളത്തിലെ സംഘടന രാജ്യത്തെ കോണ്‍ഗ്രിന് മാതൃകയാണെന്നും ഗൗരവ് പ്രശംസിച്ചു.

ENGLISH SUMMARY:

Opposition Deputy Leader Gaurav Gogoi said that discussion platforms like the Manorama News Conclave compel ministers to answer questions. At such forums, ministers are made to face questions directly, unlike in Parliament where questioners may be expelled or suspended. Gogoi also demanded that parliamentary committees should evaluate the functioning of constitutional bodies like the Election Commission.