യുവതിയെ ഗര്‍ഭിണിയാക്കി ശേഷം ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന പരാതിക്ക് പിന്നാലെ രാഹുലിനെതിരെ കൂടുതൽ സമൂഹമാധ്യമ ചാറ്റുകൾ പുറത്ത്. രാഹുലുമായുള്ള വാട്ട്സ് ആപ് ടെലഗ്രാം ചാറ്റുകളാണ് പുറത്തുവന്നത്. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് മരുന്നുകള്‍ നല്‍കിയെന്ന് സൂചിപ്പിക്കുന്ന മെസേജുകളും പുറത്തുവന്നിട്ടുണ്ട്. 'ഇന്നലെ ആ ഗുളികള്‍ കഴിച്ചിരുന്നെങ്കില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് അറിയുമോ, ഡോക്ടറുടെ സാന്നിധ്യമില്ലാതെ ഇത്തരം ഗുളികള്‍ കഴിക്കാന്‍ പാടില്ല. ഹെവി ബ്ലീഡിങ്ങും മറ്റു പ്രശ്നങ്ങളും ഉണ്ടാകും'  എന്ന് പറയുന്ന യുവതിയോട് 'ഡോക്ടറുടെ നിര്‍ദേശം ഉണ്ടായാല്‍ മതി, സാന്നിധ്യമൊന്നും വേണ്ട, അതിനുള്ള മരുന്നുകളുണ്ട്' എന്നാണ് രാഹുലിന്‍റെ മറുപടി.

ഗര്‍ഭഛിദ്രത്തിന് തയാറല്ലെന്നും ഒരു സ്ത്രീയായ തനിക്ക് വയറ്റില്‍ വളരുന്ന കുഞ്ഞുമായി മാനസിക അടുപ്പമുണ്ടെന്നും പറയുന്ന യുവതിയോട് 'ഞാന്‍ ഒഴിയുന്നു', 'നീ എന്താണെന്ന് വെച്ചാല്‍ ചെയ്യ്, 'ബൈ' എന്നുമാണ് രാഹുല്‍ നല്‍കുന്ന മറുപടി. എന്നെപ്പോലെ തന്നെ തനിക്കും ഇതില്‍ ഉത്തരവാദിത്വം ഉണ്ടെന്ന് പറയുമ്പോള്‍ 'എനിക്ക് അതല്ല പണി' എന്നാണ് രാഹുലിന്‍റെ മറുപടി.

'എന്‍റെ തലയില്‍ ഇട്ട് ഒഴിഞ്ഞ് മാറുകയാണോ?, മുന്‍പ് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ, നിങ്ങള്‍ ഒരുപാട് മാറി, ഒരു പരിഹാരം പറയു. ഒരു ഹോസ്പിറ്റലില്‍ കയറി ചെന്നാല്‍ ഉടനെ മരുന്ന് തന്ന് പറഞ്ഞ് വിടില്ല. നടപടിക്രമങ്ങള്‍ ഒന്ന് ഗൂഗിള്‍ ചെയ്തുനോക്ക്. എത്രനാള്‍ ഇത് മൂടിവെച്ച് നടക്കും ഞാന്‍' എന്നും യുവതി ചോദിക്കുന്നുണ്ട്.

'നിങ്ങള്‍ നിങ്ങളുടെ അമ്മയെ സ്നേഹിക്കുന്നുണ്ടോ? എനിക്ക് ഇതെങ്ങനെ മുന്നോട്ട് പോകുമെന്ന പേടിയും അതിനോടൊപ്പം എന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞിനോടുള്ള ആത്മബന്ധവുമുണ്ട്. തനിക്ക് അത് മനസിലാകില്ല. ഇതിനിടയില്‍ ഞാന്‍ വീര്‍പ്പുമുട്ടുകയാണെന്നാണ്' യുവതി പറയുന്നത്. ഇതിന് രാഹുല്‍ പറയുന്ന മറുപടി 'ഞാന്‍ ഒഴിയുന്നു' എന്നാണ്.

ENGLISH SUMMARY:

WhatsApp chat leak involving a Kerala man named Rahul has surfaced. The messages suggest pressuring a woman for abortion, leading to widespread controversy.