സംസ്ഥാനത്തെ മൂന്ന് കലക്ട്രേറ്റുകളിൽ അജ്ഞാത ബോംബ് ഭീഷണി. കോട്ടയം, പാലക്കാട്, കോഴിക്കോട് കലക്ട്രേറ്റുകളിലാണ് ബോംബ് ഭീഷണി. ബോംബ് സ്ക്വാഡും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ബോംബ് ഭീഷണിയെ തുടർന്ന് കോട്ടയം കലക്ടറേറ്റിലും നാഗമ്പടത്തെ വനിതാ ശിശു വികസന വകുപ്പ് ഓഫീസിലും പൊലീസ് പരിശോധന നടത്തി ഉച്ചക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമായിരുന്നു ഇ.മെയിൽ സന്ദേശം. നാഗമ്പടത്തെ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫിസിലാണ് ഇമെയിൽ സന്ദേശം ലഭിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലും നാഗമ്പടത്തെ ഓഫീസിലും പരിശോധന നടത്തി. തമിഴ്നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് ഇമെയിൽ അയച്ചിരുന്നത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മദ്രാസ് ടൈഗേഴ്സ് എന്ന പേരിലായിരുന്നു കോഴിക്കോട്ടെ വനിത ശിശു ക്ഷേമ ഓഫീസർക്ക് മെയിൽ സന്ദേശം ലഭിച്ചത്. ഇ സിഗരറ്റ് രൂപത്തിലുള്ള ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം. ഭീഷണിയെ തുടർന്ന് 1.45 നുശേഷം അഞ്ചാം ബ്ലോക്കിലെ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന് നിർദ്ദേശം നൽകി.പാലക്കാടും വനിത ശിശു വികസന വകുപ്പ് ഓഫീസിലേക്കായിരുന്നു ബോംബ് ഭീഷണി ബോംബ് സ്ക്വാഡും പൊലീസും ഇവിടെയും പരിശോധന നടത്തി.