വിമാനയാത്ര നിരക്ക് കുത്തനെ ഉയര്‍ന്നതോടെ കോഴിക്കോട് വിമാനത്താവളത്തിനെ ഹജ്ജ് തീര്‍ത്ഥാടകര്‍ കൈവിട്ടു. ഇത്തവണ കേരളത്തില്‍ നിന്നുള്ള 8530 തീര്‍ത്ഥാടകരില്‍ കരിപ്പൂര്‍ വിമാനത്താവളം തിരഞ്ഞെടുത്തത് 632 പേര്‍ മാത്രമാണ്. 40,000 രുപയിലധികം നല്‍കേണ്ടി വരുന്നുവെന്നതാണ് തീര്‍ത്ഥാടകാര്‍ മറ്റു വിമാനത്താവളങ്ങളെ തിരഞ്ഞെടുക്കാന്‍ കാരണം. 

എയര്‍ ഇന്ത്യയുടെ  തീവെട്ടി കൊള്ളയാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ കരിപ്പുര്‍ വിമാനത്താവളം ഉപേക്ഷിക്കാനുള്ള കാരണം. കരിപ്പൂരില്‍ നിന്ന് 636 പേര്‍ മാത്രം യാത്ര ചെയ്യുമ്പോള്‍ കൊച്ചി വഴി 4995 ഉം  കണ്ണൂരിലൂടെ 2892 പേരും ഹജ്ജിന് പോകും. 11 പേര്‍ കേരളത്തിന് പുറത്തുള്ള വിമാനത്താവളവും തിരഞ്ഞെടുത്തു.മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 528 തീര്‍ത്ഥാടകരും കേരളത്തിലെ വിമാനത്താവളങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.ഇവര്‍ ഉള്‍പ്പടെ 9058 പേരാണ് കേരളത്തില്‍ നിന്ന് യാത്ര പുറപ്പെടുക.   

2024 ല്‍  10515 പേരാണ് കരിപ്പൂര്‍ വഴി ഹജ്ജ് യാത്ര നടത്തിയത്.വിമാന നിരക്ക്  കൂട്ടിയതോടെ 2025 ല്‍ ഇത് 5339 ആയി കുറഞ്ഞു.വലിയ വിമാനങ്ങള്‍ക്ക് കരിപ്പുരില്‍ ഇറങ്ങാന്‍ ​അനുമതിയില്ലാത്തതാണ് നിരക്ക് കൂടാനായുള്ള കാരണമായും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ENGLISH SUMMARY:

Hajj Pilgrims are avoiding Kozhikode airport due to the steep rise in flight fares. This year, only 632 pilgrims from Kerala chose Karipur airport out of 8530, due to the high cost of tickets.